മാസത്തില്‍ ഒരു തവണ അമേരിക്കയില്‍ നിന്നും മക്കളുടെ ടെലിഫോണ്‍ വരുന്നതൊഴിച്ചാല്‍ മറ്റൊന്നും ഈ ജീവിത സായാഹ്ന്നത്തില്‍ കേണലിനെ തേടിയെത്തിയില്ല. ഭാര്യയുടെ മരണ ശേഷം അയാള്‍ പിന്നെ അമേരിക്കയിലേക്ക് പോയില്ല. ശിഷ്ട കാലം ആ വലിയവീട്ടില്‍ ഒറ്റയ്ക്ക് കഴിയാനാണ് കേണല്‍ തീരുമാനിച്ചത്. മക്കളുടെ നിര്‍ബന്ധമൊന്നും അയാള്‍ക്ക് തടസ്സമായില്ല.
ഔദ്യോഗിക ജീവിതത്തിനു ശേഷവും ഏതു സാഹചര്യത്തിലും മുടക്കം വരുത്താത്ത പട്ടാള ചിട്ടകളുമായാണ് കേണല്‍ ജീവിച്ചത്. സ്വയം പാചകം ചെയ്തു ഭക്ഷണം കഴിക്കുകയും, മറ്റൊരാളെ ആശ്രയിക്കതെ എല്ലാ ആവശ്യങ്ങളും സ്വയം നിറവേറ്റിയും ഒറ്റപ്പെട്ട ഒരു ജീവിതം. പ്രഭാത സവാരിക്കിടയില്‍ കാണുന്നവരോടുള്ള കുശലാന്വേഷണങ്ങള്‍ ഒഴിച്ചാല്‍ പുറം ലോകത്തിന് കേണലിന്റെ ശീലങ്ങളും ചിട്ടകളും അന്യമായിരുന്നു.ഒരു ഘടികാരത്തിന്റെ സൂചി പോലെയുള്ള ആ ജീവിത രീതി എപ്പോഴോ കേണലിന് മടുത്തു തുടങ്ങിയിരിക്കുന്നു. ഒരു മാറ്റത്തിന് വേണ്ടി അയാള്‍ വല്ലാതെ കൊതിച്ചു. എന്നും മേശയെ മേശ എന്ന് വിളിക്കുന്നതും കസേരയെ കസേര എന്നും വാതിലിനെ വാതിലെന്നും വിളിക്കുന്നത് കേണലിന് വല്ലാത്ത വിരസത തോന്നി. ഒരു മാറ്റതിനെന്നോണം അയാള്‍ മേശയെ കട്ടിലെന്നും, കസേരയെ വാതിലെന്നും, കട്ടിലിനെ ഫോണെന്നും ഫോണിനെ കസാരയെന്നും വിളിക്കാന്‍ ശീലിച്ചു. അങ്ങിനെ ഒരു മാറ്റത്തിന് വേണ്ടി കേണല്‍ എല്ലാം പരസ്പരം മാറ്റി. ഒരു പുതു ലോകം സൃഷ്ടിച്ചത് പോലെ കേണല്‍ അത്യധികം ആഹ്ലാദിച്ചു. അയാള്‍ കൂടുതല്‍ ഉന്മേഷവാനായി കാണപ്പെട്ടു. അയാള്‍ തന്റെ പുതിയ ലോകത്തിലേക്ക് ഇഴുകിച്ചേര്‍ന്നു.
പ്രഭാത സവാരിക്കിടയില്‍ കേണലിന്റെ കുശലാന്വേഷണങ്ങളില് തന്റെ പുതിയ മാറ്റങ്ങള്‍ പ്രതിഫലിച്ചു. അങ്ങിനെ കുറച്ചു നാള് കൂടി കേണല്‍ ആഹ്ലാദത്തോടെ ജീവിച്ചു, അയാള്‍ പറഞ്ഞതൊന്നും മറ്റാര്‍ക്കും മനസ്സിലായില്ല,മറ്റുള്ളവര്‍ പറഞ്ഞത് കേണലിനും......
Sunday, May 3, 2009
Subscribe to:
Post Comments (Atom)
വെത്യസ്തനാമൊരു കേണലാം ബാലനെ... !!
ReplyDelete:)
എവിടെയോ ഞാനീ കഥ തന്നെ വായിച്ചിട്ടുണ്ട്...ഒരു പക്ഷെ എന്റെ തോന്നലാവാം...അല്ലെങ്കില്‍ ഇതിന്റെ ഒരു വേര്ഷനായിരുന്നിരിക്കാം..എവിടാണെന്നോര്മ്മ കിട്ടുന്നില്ല!
ReplyDeleteഎന്തായാലും അതിന്റെ അവസാനം ഇങ്ങനെ അല്ലായിരുന്നുവെന്നു മാത്രം ഓര്‍ക്കുന്നുണ്ട്!
എവിടെയോ ഞാനീ കഥ തന്നെ വായിച്ചിട്ടുണ്ട്...ഒരു പക്ഷെ എന്റെ തോന്നലാവാം...അല്ലെങ്കില്‍ ഇതിന്റെ ഒരു വേര്ഷനായിരുന്നിരിക്കാം..എവിടാണെന്നോര്മ്മ കിട്ടുന്നില്ല!
ReplyDeleteഎന്തായാലും അതിന്റെ അവസാനം ഇങ്ങനെ അല്ലായിരുന്നുവെന്നു മാത്രം ഓര്‍ക്കുന്നുണ്ട്!
മനസ്സിലായില്ല????
ReplyDeleteThis comment has been removed by the author.
ReplyDeleteവെറും ഒരു തലനാരിഴയുടെ അകലമേയുള്ളു
ReplyDeleteബൊധത്തിനും ഭ്രാന്തിനും ഇടയില്‍ എന്ന് പറഞ്ഞുകേട്ടത് ഓര്‍ത്തു
ലോകത്തില്‍ ഏകാന്തത അത് വരുത്തുന്ന ശൂന്യത
പലപ്പൊഴും പുറമെ നിന്ന് നോക്കുന്നവര്‍ക്ക് തിരിച്ചരിയണമെന്നില്ല.
“അയാള്‍ പറഞ്ഞതൊന്നും മറ്റാര്‍ക്കും മനസ്സിലായില്ല,
മറ്റുള്ളവര്‍ പറഞ്ഞത് അയാള്‍ക്കും. ..... ”
ഇതിലും വലിയ നിരര്‍ത്ഥത ജീവിതത്തിലുണ്ടാവാനില്ല...
** വളരെ ഇഷ്ടമായീ ഈ ‘കുറുംകഥ’!!
പുതിയ മാറ്റങ്ങൾ കുറച്ചു നാൾ സന്തോഷം തരും. പിന്നെ...
ReplyDeleteപഴയതിലേക്ക് ഒരു തിരിച്ചു പോക്ക്...
കഥയൊക്കെ മനസ്സിലായി..പക്ഷെ ഈ ഹെഡ്ഡിങ്ങിന്റെ അർത്ഥമെന്ത??
ReplyDelete:D
പെരിസ്ട്രോയിക്കക്ക് അങ്ങനെ ഒരു തലമുണ്ട് അല്ലെ ? ഒരു പക്ഷെ ഒന്ന് ഇരുത്തി ചിന്തിച്ചാല്‍ മനസ്സിലാകും പുതിയ അര്‍ത്ഥങ്ങള്‍
ReplyDeleteമനുഷ്യന് അജ്ഞാതമായ ഭാഷയില്‍ സംസാരിക്കുന്നവരെ ജനങ്ങള്‍ ഭ്രാന്തരെന്നു വിളിക്കുന്നു...
ReplyDeleteHai.......... Good story.
ReplyDelete