Tuesday, May 5, 2009
കാന്തവലയം
രാവിലെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ കസ്റ്റമര്‍ ഉണ്ടെനു പറഞ്ഞു മാമി എന്നെ പറഞ്ഞു വിട്ടു. ആരാണെന്നറിയാന്‍ ഒട്ടും ആഗ്രഹമൊന്നും തോന്നിയില്ല. എങ്കിലും രാവിലെത്തന്നെ ബുദ്ധിമുട്ടിക്കാന്‍ വന്ന അയാളെ ഞാന്‍ മനസ്സാല്‍ ശപിച്ചു. അയാള്‍ രമേഷ് മേനോനായിരുന്നു, ഏതാണ്ട് നാല്‍പ്പതു വയസ്സിനോടടുത്ത പ്രായം. ഇതിനു മുമ്പും അയാള്‍ ഇവിടെ വന്നിട്ടുണ്ട്. പക്ഷെ ഈ രാവിലെ വരുന്നത് ഇത് ആദ്യം.
എന്താ സാറേ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ, പെണ്ണുമ്പിള്ള പിന്നെയും പിണങ്ങിപ്പോയോ?
ഒന്നിനും അയാള്‍ മറുപടി പറഞ്ഞില്ല. അയാള്‍ വല്ലാതെ കിതക്കുനുണ്ടായിരുന്നു. അയാളെ ഞാന്‍ കട്ടിലിലേക്കിരുത്തി. അയാളുടെ ഉടുപ്പിന്റെ ബട്ടണുകള്‍ അഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു "എന്താ സാറേ വല്ല പ്രശ്നവുമുണ്ടോ? വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ?
അയാള്‍ അല്‍പ്പം വെള്ളത്തിന് ആവശ്യപ്പെട്ടു. അയാളുടെ ഷര്‍ട്ട് ഹാങ്ങ്കെറില്‍ ഇട്ടു ഞാന്‍ അയാള്‍ക്ക് വെള്ളവുമായി വന്നു. അയാള്‍ അത് കുടിച്ചതിനു ശേഷം എന്നോട് അല്പം മദ്യം ആവശ്യപ്പെട്ടു.
"എന്താ സാറേ ഇത്, ഈ വെളുപ്പാന്‍കാലത്ത് തന്നെ തുടങ്ങണോ?
അയാള്‍ എന്തോ പറയാന്‍ തുടങ്ങുന്നതായി എനിക്ക് തോന്നി. ഒരല്പം മദ്യം ചെന്നാല്‍ എല്ലാം പറയും എന്ന് മനസ്സിലാക്കി ഞാന്‍ അയാള്‍ക്ക് മദ്യം നല്കി. ലഹരി തലയ്ക്കു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി.
"എടീ ഒരുമ്പെട്ടോളെ, നിനക്കറിയോ എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് അവളുടെ വീട്ടില്‍ പോയി . എന്നോടൊപ്പം ജീവിക്കാന്‍ അവള്‍ക്കു വയ്യാത്രെ. എനിക്ക് പരസ്ത്രീ ബന്ധം ഉണ്ട് പോലും".
പിന്നെയും അയാള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഭാര്യയില്‍ നിന്നും കിട്ടാത്ത എന്താണ് അയാള്‍ക്ക് എന്നില്‍ നിന്നും കിട്ടുന്നതെന്ന ചോദ്യത്തിനും അയാള്‍ പിറു പിറുത്തു. അയാള്‍ പിന്നെയും കുടിച്ചു. അന്ന് വൈകുന്നേരം വരെ അയാള്‍ എന്നെ വിലക്കെടുത്തു.
അന്ന് ഒരിക്കല്‍ പോലും അയാള്‍ ഞാനുമായി ശരീരം പങ്കുവെച്ചില്ല. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ ഇടയ്ക്കു കരയുന്നുണ്ടായിരുന്നു. അന്ന് വൈകീട്ടു പോകുന്നത് വരെ അയാള്‍ കുറ്റബോധം കൊണ്ട് നെടുവീര്‍പ്പിടുന്നതായി എനിക്ക് തോന്നി. ഇനി ഒരിക്കലും അയാള്‍ ആ വഴി വരില്ലെന്ന് ശപഥം ചെയ്തു കൊണ്ടാണ് പോയത്. അയാളുടെ വാക്കുകളില്‍ ആത്മാര്‍ഥതയുന്ടെന്നു എനിക്ക് തോന്നി. പതിവില്ലാതെ അയാളുടെ ഭാര്യ തിരിച്ചു വരാനായി ഞാന്‍ പ്രാര്‍ത്ഥിച്ചു. അന്ന് രാത്രിയില്‍ മുഴുവന്‍ അയാളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. പിറ്റേ ദിവസത്തെ തണുത്ത പ്രഭാതം. നേരം വെളുത്തു വരുന്നതേയുള്ളൂ. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വാതില്‍ തുറന്നതും അയാള്‍, രമേഷ് മേനോന് ! അയാള്‍ റൂമില്‍ കയറി വാതിലടച്ചു.
Subscribe to:
Post Comments (Atom)
ചെറുകഥ ...മിനി കഥ ആയോ എന്നൊരു സംശയം ..
ReplyDeleteനന്നായിട്ടുണ്ട് ..പെണ്ണ് ഒരു കാന്തം തന്നെ
ഇനിയും എഴുതുക
നസി
ഒരു പരസ്യ വാചകം ആണു മനസ്സില്‍ ഓടിയെത്തിയത് "പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ " അതു പോലെയാണ്
ReplyDeleteരമേഷ് മേനോന്റെ കാര്യം .എങ്ങനെ വേണമെങ്കിലും വളച്ചു ഒടിക്കാവുന്ന വിഷയം വളരെ ഭദ്രമായി കൈകാര്യം ചെയ്തതു വളരെ ഇഷ്ടായി.
നന്നാവട്ടെ ആശം സകള്‍ .
മനസ്സിലെ ചങ്ങാത്തം
ReplyDeleteഅതുണ്ടാവണം ഇണകള്‍ക്കിടയില്‍
അതിന്റെ രസതന്ത്രം അറിയുന്നവരുടെ ജീവതം
അതൊരു ഇളങ്കാറ്റുപോലെ കുളിരരുവിപോലെ
പാല്‍നിലാവുപോലെ അവരെയും മറ്റുള്ളവരേയും
കൊതിപ്പിച്ച് അങ്ങു നീങ്ങും.......
ശക്തമായ കാന്തവലയം
ReplyDeleteഭാര്യയില്‍ നിന്നും കിട്ടാത്ത എന്താണ് അയാള്‍ക്ക് എന്നില്‍ നിന്നും കിട്ടുന്നതെന്ന ?
ReplyDeleteവളരെ പ്രസക്തമായ ചോദ്യം സ്നേഹംഒരുവാക്ക് , ഒരു നോട്ടം അതിന്റെ തണല്‍ അതൊരു സ്വാന്തനമാണ് . മറ്റ് അര്‍ത്ഥങ്ങള്‍ കാണില്ല ലളിതമായ ആവിഷ്കാരം മനോഹരം
പെണ്ണെന്നും പുരുഷന് ഒരാകര്‍ഷണ വസ്തുവാണ് അല്ലേ വാഴക്കാട .
ReplyDeleteഅങ്ങനെയാണ് അവരെ സൃഷ്ടിച്ചിരിക്കുന്നത് .
കഥ നന്നായിട്ടുണ്ട് .
സ്ത്രീക്കും പുരുഷന് അങ്ങനെ ആകാം .
പിന്നേ; വ്യഭിചാരശാലയില്‍ അല്ലെങ്കില്‍ പരസ്ത്രീയുടെ അടുത്ത് പോകുന്നത് ചുമ്മാ പത്രംവായിക്കാനാണെന്നു വിചാരിക്കാന്‍ അയാളുടെ ഭാര്യ ഒരു പൊട്ടിയൊന്നുമല്ലല്ലോ..
ReplyDeleteശക്തമായ കാന്തവലയം...
ReplyDeleteസ്നേഹമാണു യഥാർദ്ധ കാന്തം..സൗജന്യമായി കൊടുക്കുകയും, തിരികെ ലഭിക്കയും ചെയ്യുന്നില്ലെങ്കിൽ പണം കൊടുത്ത് അത് സ്വന്തമാക്കാൻ ശ്രമിക്കുന്നത് സ്വാഭാവികം...
ReplyDeleteഅഭിപ്രായങ്ങള്‍ പങ്കുവെച്ച പ്രിയ കൂട്ടുകാര്‍ക്ക് നന്ദി. ഇനിയും ഈ വഴി വരുമല്ലോ.
ReplyDeleteസസ്നേഹം,
വാഴക്കോടന്‍
തൊട്ടു മുകളിലെ കമന്റിനോട് യൊജിക്കുന്നു..
ReplyDeleteകഥ വളരെ നന്നായിട്ടുണ്ട്
നിന്റെ ഈ ചെറിയ അവിവേകം ഇഷ്ടമായി... !!
ReplyDelete:)
പോസ്റ്റ് വായിച്ചു.....അയാള്‍ പിന്നെയും കരയാന്‍ വന്നതായിരിക്കാം എന്നോര്‍ത്ത് ഞാന്‍ ആശ്വസിക്കുന്നു....
ReplyDeleteഭാര്യയില്‍ നിന്ന് കിട്ടാത്ത എന്താണ് അയ്യാള്‍ക്ക് ഇവിടെനിന്നു കിട്ടുന്നത് .....
ReplyDeleteഅറിയില്ല
നന്നായി!
ഇവളുമാർ അങ്ങനെയൊക്കെയാണു...ഒഴിവാക്കാൻ പറ്റത്തില്ല...
ReplyDeleteജീവിതത്തിന്റെ കണ്ണ് പൊത്തി കളി.....ലെ...?
ReplyDeleteഎന്നെ പരിചയം ഉണ്ടോ....വാക്കില്‍ കണ്ടിട്ടുണ്ടാവുമെന്നു വിചാരിക്കുന്നു...
അയാളുടെ ഭാര്യ തിരിച്ചു വന്നല്ലെ?
ReplyDelete