എനിക്ക് മുമ്പെ ഈ വഴി നടന്നവര്‍, എനിക്ക് ശേഷം വരാനിരിക്കുന്നവര്‍ , അപരിചിതര്‍, എല്ലാവരും ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. എല്ലാവരുടെ മുഖത്തും കാത്തിരിപ്പിന്റെ ആലസ്യമുണ്ട്. എല്ലാവരും പ്രതീക്ഷയിലാണ്. ഒരു നല്ല പരി സമാപ്തിക്കായി.അല്ലെങ്കിലും ഈ വഴിയുടെ അവസാനം ഒരു പരി സമാപ്തി ഉണ്ടായല്ലെ പറ്റു. ഉണ്ടാവും എന്ന പ്രതീക്ഷയില്‍ എല്ലാവരും മന്ദം മന്ദം മുന്നോട്ടു നീങ്ങുന്നു.
ചിലര്‍ വലിയ കണക്കു കൂട്ടലുകളിലാണ് , മറ്റു ചിലര്‍ ആവലാദികളിലും, വേറെ ചിലര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു, കുറച്ചു പേര് അല്‍പ്പം മാറി നിന്നു ഞങ്ങളെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുന്നു. എല്ലാവരും അച്ചടക്കത്തോടെ വരി വരിയായി വളരെ നിശ്ശബ്ദതയിലാണ് നീങ്ങുന്നത്. തിരക്ക് കൂട്ടി മുന്നേറാന്‍ ശ്രമിച്ച ഒരാളെ അവര്‍ അസഭ്യ വര്‍ഷം കൊണ്ടു നഗ്നനാക്കി. അയാള്‍ ആ പരിശ്രമത്തില്‍ നിന്നും പിന്തിരിഞ്ഞു. പക്ഷെ ഞങ്ങള്‍ നിരാശരായില്ല. പ്രതീഷയുടെ ചിറകില്‍ മുന്നോട്ടു തന്നെയാണ്. സഞ്ചരിക്കാന്‍ ഇനിയും ഒത്തിരി ദൂരമുണ്ട് , ഈ സമയക്രമത്തില്‍ ഞങ്ങള്‍ക്കീ യാത്ര പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നാണ് എനിക്ക് ശേഷമുള്ളവരുടെ ആവലാദി.
ഈ യാത്രയില്‍ പലരെയും ഞാന്‍ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. പക്ഷെ അധികവും അപരിചിതരാന്. പ്രായം കൊണ്ടു ജീവിതത്തിന്റെ പതിനെട്ടാം പടി പോലും കയരാത്തവര്‍. മൂക്കിനു താഴെ മുടി കിളിര്‍ക്കാത്തവര്‍....ഈ സംഘത്തെ എന്താണ് വിളിക്കേണ്ടതെന്ന് ഞാന്‍ പലകുറി ആലോചിച്ചു. എനിക്ക് മുമ്പേ ലക്ഷ്യത്തില്‍ എത്തിയവര്‍ വളരെ ആഹ്ലാദത്തിലാണ്. അവര്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ല, അവര്‍ ഒരു ചെറു സംഘമായി വീണ്ടും ഒരു വാഹനത്തില്‍ യാത്ര തുടരുന്നു.
എന്റെ ഊഴം ആയിട്ടില്ല. പലപ്പോഴും നമ്മള് നമ്മുടെ ഊഴങ്ങള്‍ തിരിച്ചറിയാറില്ല. അത് തനിയെ
സംഭവിക്കുകയാണ്. ചിലരതിനെ ഭാഗ്യം എന്നോ യോഗമെന്നോ വിളിച്ചു. പക്ഷെ ഈ ഊഴം എല്ലാവരിലും വരുമെന്ന് എനിക്കുറപ്പായിരുന്നു. എത്ര പേര് അത് നേരാവണ്ണം ഉപയോഗിക്കുന്നു? അറിയില്ല, അതിനെപ്പറ്റി ഞാന്‍ കൂടുതല്‍ ചിന്തിച്ചില്ല. എന്റെ ചിന്തകള്‍ മുഴുവനും അവളിലായിരുന്നു. കോളേജിലെ അവസാന ദിനവും യാത്ര പറഞ്ഞിറങ്ങിയ ഈ ദിവസത്തിലും അവള് ഒന്നും പറഞ്ഞില്ല. ഒന്നാകുമെന്ന ചിന്തകളാല്‍ പകുത്തു തന്ന പല അമൂല്യ നിധികളും അവള് ഒരു കടങ്കഥ പോലെ മറന്നിരിക്കുന്നു. അവളുടെ ചിന്തകളില്‍ നിന്നും എന്റെ ചിത്രം ചിതലരിക്കാന്‍ തുടങ്ങിയിരുന്നു എന്ന് അവള് പറഞ്ഞപ്പോഴും ഞാന്‍ ഞെട്ടിയില്ല. അല്ലെങ്കിലും അവളുടെ ചിന്തകള്‍ക്ക് ജീവനുണ്ടായിരുന്നില്ല എന്ന തിരിച്ചരിവാകാം എന്നെ അത്ഭുതപ്പെടുത്താതിരുന്നത്. അവള് എന്നില്‍ നിന്നും പകര്‍ന്നെടുത്തത്തില്‍ ഒന്ന് അവളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചപ്പോഴും പതറാതെ, പശ്ചാത്താപങ്ങള്‍ ഒട്ടും ഇല്ലാതെ നശിപ്പിച്ചു കളഞ്ഞ് അവള് എന്റെ മുന്നിലേക്ക് വന്നപ്പോഴും അവളുടെ കണ്ണുകളില്‍ ഭയപ്പാടിന്റെയോ മന:സ്സാക്ഷിക്കുത്തിന്റെയോ ഒരു ലാന്ജന പോലും ഇല്ല എന്നുള്ളത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇനി ആരിലേക്കാണ് അവള് നടന്നു കയറുക എന്ന ചിന്ത എന്നെ അല്‍പ്പം അസ്വസ്ഥനാക്കി.
എന്റെ യാത്ര ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുന്നു. അവളുടെ മുഖം മനസ്സില്‍ തെളിയാതിരിക്കണം. അതിനുള്ള കുറുക്കുവഴിയിലാണ് സുഹൃത്തേ നമ്മള് കണ്ടത്. ഈ മരുന്ന് എന്റെ ഓര്‍മ്മകള്‍ അല്‍പ്പ നേരത്തെക്കെങ്കിലും മറക്കാന്‍ സഹായിക്കും എന്ന് കരുതിയാണ് ഞാന്‍ ഈ യാത്രയില്‍ പങ്കെടുത്തത്. പഴയൊരു ദിനപ്പത്രത്തിന്റെ താളില്‍ മരുന്ന് പൊതിഞ്ഞു വാങ്ങി ആ യാത്രയുടെ പര്യവസാനം കുറിച്ച്, ആ വൈന്‍ ഷോപ്പില്‍ നിന്നും മറ്റൊരു ചെറു വാഹനത്തില്‍ ഏകനായി ഞാന്‍ യാത്ര തുടര്‍ന്നു....
Saturday, May 9, 2009
Subscribe to:
Post Comments (Atom)
എന്റെ ഊഴം ആയിട്ടില്ല. പലപ്പോഴും നമ്മള് നമ്മുടെ ഊഴങ്ങള്‍ തിരിച്ചറിയാറില്ല. അത് തനിയെ
ReplyDeleteസംഭവിക്കുകയാണ്. ചിലരതിനെ ഭാഗ്യം എന്നോ യോഗമെന്നോ വിളിച്ചു. പക്ഷെ ഈ ഊഴം എല്ലാവരിലും വരുമെന്ന് എനിക്കുറപ്പായിരുന്നു. എത്ര പേര് അത് നേരാവണ്ണം ഉപയോഗിക്കുന്നു? അറിയില്ല, അതിനെപ്പറ്റി ഞാന്‍ കൂടുതല്‍ ചിന്തിച്ചില്ല.
വെള്ളമടിയും പെണ്ണുങ്ങളെ പിഴപ്പിക്കലുമാണ് പ്രധാന ഹോബി അല്ലെ...?
ReplyDeleteവെള്ളമടിക്കാന്‍ ഓരോ കാരണങ്ങള്‍.. ( പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങള്‍ ..?)
എഴുത്ത് നന്നാവുന്നുണ്ട് ...തുടരുക
സസ്നേഹം
നസി
തള്ളേ,ചുമ്മാ കുടുംബം കലക്കി പായരങ്ങള് പരയാതടെയ്! ഇത് ഭാവന...നല്ല അസ്സല് ഭാവന. ഇതില്‍ ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവരോ മറ്റാരുമായോ ഒരു നൂല് ബന്ധം പോലും ഇല്ല. എന്ന് പറഞ്ഞാല്‍ ഇത് എന്റെ കഥയല്ല പൊന്നു നസീര്‍ സാര്‍. അന്നം മുട്ടിക്കല്ലേ! സസ്നേഹം... വാഴക്കോടന്‍
ReplyDeleteബിവറേജിന്റെ മുന്നിലെ ക്യൂ പെട്രോള്‍ പമ്പിന്റെ മുന്നിലൂടെ കടന്നു റെയില്‍ വേ ഗേറ്റിനടുത്തു തിരിഞ്ഞു വീണ്ടും ബിവറേജിന്റെ മുന്നിലൂടെ കടന്നു താളം തീയ്യറ്റര്‍ വഴി തിരിഞ്ഞു ബിവറേജിലെത്തുന്ന കാലം ഉടനെ ഉണ്ടാവും . സോഷ്യലിസം നടപ്പാവുന്ന നമ്മുടെ നാട്ടിലെ "സമത്വസുന്ദര " സ്ഥലത്തെ കുറിച്ചാണു വാഴക്കോടന്റെ എഴുത്ത് . നടക്കട്ടെ.
ReplyDeleteഒരു ബിവറേജ് ഷോപ്പിനു മുന്നിലെ അസഹ്യമായ ക്യൂവിന്റെ വര്‍ണന പോലും പിടിച്ചിരുത്തി വായിപ്പിക്കന്‍ കഴിഞ്ഞു എന്നത് ഒരു നെട്ടം തന്നെ,ഇടയ്ക്കെപ്പൊഴോ ഇതെങ്ങൊട്ടാ എന്ന് ചിന്തിക്കാതിരുന്നില്ലാ,ആ സംശയം ഇപ്പൊഴും ബാക്കി.. ...
ReplyDeleteഅതെയോ ഇത് ആ ക്യൂ തന്നെയോ?
ആവൊ ആയിരിക്കും ...
ഒരത്യന്താധുനീകത്തിന്റെ രൂക്ഷഗന്ധം!!
:-)
ReplyDelete):
ReplyDeleteസന്തോഷിക്കുന്നവരെയും, ദു:ഖിക്കുന്നവരെയും ഒരുമിച്ച് കാണുവാന്‍ കഴിയുന്ന പുരുഷാധിപത്യത്തിന്റെ വിഹാര കേന്ദ്രം... ആ യാത്രയില്‍ പങ്ക് ചേര്‍ന്നിട്ട് ഒരുപാട് നാളായി...
ReplyDeleteഗൌരവമായ സമീപനം.
ReplyDeleteനന്നായിട്ടുണ്ട്.
വെത്യസ്തം.. കൊള്ളാടാ..
ReplyDeleteവളരെ ലളിതമായി നന്നായി എഴുതി മനോഹരം. വാഴക്കോടന്‍ കഥ എഴുത്ത് നന്നായി ചേരും.
ReplyDeleteആശംസകള്‍
ഹ ഹ ഹ .നല്ലയൊരു ഫിലോസഫിയാക്കാമായിരുന്ന സബ്ജക്റ്റ്..ഞാൻ വിചാരിച്ചു മരണത്തെ കുറിച്ച് പറഞ്ഞുവരുകയാണന്ന്..അവസാനമെത്തിയപ്പൊഴാ മനസ്സിലായെ പതിപോലെ തമാശയാണന്ന്..വാഴക്കോടനു അത്ര പെട്ടന്ന് മാറാൻ പറ്റുവൊ
ReplyDelete:D
തൊട്ടു പിറകില്‍ ഞാനുമുണ്ടായിരുന്നു
ReplyDeleteകണ്ടില്ല അല്ലേ ?
aval illenkil pinne ival(madhyam) allae?
ReplyDeleteദുഷ്കരമായ കാത്തിരിപ്പു തന്നെ.
ReplyDeleteഎന്നാലും ക്ഷമ കൈവിടില്ല, അതാണ് അച്ചടക്കം.
:)
ഹോ..
ReplyDeleteഞാന്‍ കരുതിയത് എന്തോ മഹാ സംഭവം ആണെന്നായിരുന്നു.. പറ്റിച്ചു കളഞ്ഞു...:)